Monday 4 November 2013

കുട്ടുക്കൃഷി - പുതിയ പാഠാന്തരങ്ങളിലൂടെ

      കഥ നടക്കുന്നത്  രണ്ടായിരത്തിഇരുപത്തിലാണ് സമുഹവും  ജനജീവിതവും സാങ്കേതികമായി  ഏറെ  വികസിച്ചിരിക്കുന്നു  . പൂച്ച പണ്ട് കേട്ട കഥ ഓര്‍ക്കുകയായിരുന്നു , ഒരു കുരങ്ങന്‍ പൂച്ചയെ പറ്റിച്ച കഥ ! ആ കഥ ഇങ്ങനെ ആയിരുന്നു , ഒരിക്കല്‍ കുട്ടുകാരായ പൂച്ചയും കുരങ്ങനും കൃഷി ചെയ്യാന്‍ പുറപ്പെട്ടു .വാഴകൃഷിയാണ്  അവര്‍ ആദ്യം ചെയ്തത് . കുരങ്ങന്‍ പൂച്ചയോടു "കട വേണോ തല വേണോ ?" എന്നു ചോദിച്ചപ്പോള്‍  കട വേണം എന്നു പറഞ്ഞ മണ്ടന്‍ പൂച്ചയ്ക്ക് കിട്ടിയത് വാഴയുടെ കടയാണ് . അവര്‍ വീണ്ടും കൃഷി ചെയ്തു . അത് ചേനക്കൃഷിയായിരുന്നു . മണ്ടന്‍ പൂച്ച അപ്പോള്‍ തല വേണം എന്നാണ് പറഞത് . അങ്ങനെ മണ്ടന്‍ പൂച്ച പിന്നെയും  പറ്റിക്കപ്പെട്ടു. 
  :ആ കഥയിലെ പൂച്ച , ഞങ്ങളുടെ വര്‍ഗത്തിനുമൊത്തം  നാണക്കേടുണ്ടാക്കികൊണ്ടാണ്  പോയത് . പരമവിഡ്ഢി " പഴയ കഥയില്‍ പൂച്ചയെ പറ്റിച്ച കുരങ്ങനെക്കുറിച്ചോര്‍ത്തു നമ്മുടെ പൂച്ചക്ക് ദേഷ്യമടക്കാന്‍ പറ്റുന്നില്ല . പെട്ടെന്ന് പൂച്ചയുടെ മുന്നിലേക്ക് ഒരാള്‍ വന്നു . " ഹായ് , ഞാന്‍ മിസ്റ്റര്‍ മങ്കു, പുതിയ കാലകൃഷി രീതികള്‍  ഉപയോഗിച്ച് കൃഷി നടത്തി ലാഭം കൊയ്യണം . അതിനു എനിക്കൊരു പാര്‍ട്ട്‌ന്റെ  വേണം നമുക്കൊരു കുട്ടുകൃഷി  നടത്താമല്ലോ ?" കുരങ്ങന്‍  മങ്കു പറഞ്ഞു .
 കുരങ്ങന്‍ പൂച്ചയെ പറ്റിച്ച കഥ ഇപ്പോള്‍ ഓര്‍ത്തതേ ഉള്ളു . വീണ്ടും ആളെ വിഡ്ഢിയാക്കാനുള്ള  വരവാണ് . അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ; എല്ലാ പൂച്ചകളും മണ്ട്ന്മാരെല്ലന്നു തെളിയിച്ചിട്ടു തന്നെ കാര്യം ." പൂച്ച രണ്ടും കല്‍പ്പിച്ചു പറഞ്ഞു ,"സമ്മതം ".അങ്ങനെ അവര്‍ രണ്ടുപേരും കൃഷി ചെയ്യാനായി പുറപ്പെട്ടു . കുരങ്ങന്‍റെ കയ്യില്‍ പലതരം വിത്തും ചെടികളും ഉണ്ടായിരുന്നു . 

"വേനല്‍ സമയത്ത് , ഇപ്പോള്‍ കരിമ്പിനാണു  മാര്‍ക്കറ്റ് .അതിനാല്‍  കരിമ്പുകൃഷി  ചെയ്യാം ."കുരങ്ങന്‍ മങ്കു അഭിപ്രായപ്പെട്ടു . എന്നാല്‍ അങ്ങനെയാകട്ടെ എന്നു പൂച്ചയും . പുതിയ കാലത്തെ പൂച്ചകള്‍ ബുദ്ധിമാന്മാരണെന്ന് കുരങ്ങനെ അറിയിക്കാന്‍ പൂച്ചയ്ക്ക് തിരക്കായി . കരിമ്പ്‌ പാകമാകും കാത്ത് പൂച്ച ദിവസങ്ങള്‍ തള്ളിനീക്കി .
നിനക്ക്  കട വേണോ അതോ തല വേണോ ?"കുരങ്ങന്‍ മങ്കു ചോദിച്ചു . 
"എനിക്ക് തല മതി "പൂച്ച തറപ്പിച്ചു പറഞ്ഞു 
.പൂച്ച തന്‍റെ അസാമാന്യയുക്തിയില്‍ അഭിമാനിച്ചു .
 "എങ്കില്‍ ശരി"കുരങ്ങനും  പൂച്ച കരിമ്പ്‌എല്ലാം മുറിച്ചെടുത്തു . 
അങ്ങനെ കുരങ്ങന്‍റെ ഊഴമെത്തി . പൂച്ച കുരങ്ങന്‍ വിഡ്ഢിയാകുന്നതു കാണാനായി കണ്ണ് മലര്‍ക്കെ തുറന്നു . കുരങ്ങന്‍ കട ഭാഗത്തിനായി മണ്ണ് കുഴിച്ചു . നിറയെ സവാളയും ഉള്ളിയും ഉരുള്ളന്ക്കിഴങ്ങും മറ്റും കുരങ്ങന് ലഭിച്ചു .
"ഇതെന്തത്ഭുതം ?" പൂച്ച അന്തം വിട്ടു നിന്നു.
" എന്താ ചങ്ങാതി ഇങ്ങനെ തുറിച്ചു നോക്കുന്നത് ? ഞെട്ടേണ്ട! മറന്നു പോയോ ? ഞാന്‍ പുതിയ കാലത്തെ കൃഷിരീതികളാണ് ഉപയോഗിച്ചത് . വിവിധ തരം വിത്തുകള്‍ ഒരേ സമയം കൃഷി ചെയ്യാന്‍ പറ്റുന്ന പുതിയ സംയോജിത സാങ്കേതികകൃഷി വിദ്യ  കരിമ്പിനൊപ്പം കിഴങ്ങു വര്‍ഗങ്ങളും ! എങ്ങനെയുണ്ട് ?  
ഇപ്പോള്‍ ഇവയ്ക്കു വിലകയറ്റമാണല്ലോ?"
പൂച്ചയോട് കുരങ്ങന്‍ ചോദിച്ചു . 
പൂച്ചയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല . 
"എല്ലാ കുരങ്ങന്മാരും    ചതിയന്മാരല്ല ചങ്ങാതി , പഴയ കഥ ഞാനും കേട്ടിട്ടുണ്ട് . തന്‍റെ ബാഗിലെ ഒരു പുസ്തകത്തില്‍ ആ കഥ ഞാന്‍ കണ്ടു . " കുരങ്ങന്‍ മങ്കു കഥ തുടര്‍ന്നു ;
"താന്‍ എനിക്കിട്ട്‌ പണി തരാന്‍ നോക്കിയതാണെന്നറിയാം  . പക്ഷെ എന്തു ചെയ്യാം ? കാലം മാറിയത് താനറിയാതെ പോയി ..." 
പൂച്ച ലജ്ജയോടെ കുരങ്ങന്‍ പറയുന്നതു കേട്ടു  തല താഴ്ത്തി . അപ്പോഴും കുരങ്ങന്‍റെ  തല ഉയര്‍ന്നു തന്നെയായിരുന്നു . ഒപ്പം  ചുണ്ടില്‍  വിജയിയുടെ ഒരു ചിരിയും  ഉണ്ടായിരുന്നു .........

Friday 1 November 2013

അക്ഷരപൂക്കള്‍



        ഹരിതാഭമായ  കാലത്തിന്‍റെ  കാട്ടുപാതയില്‍  അക്ഷരങ്ങളെ   അലങ്കാരമാകുവാന്‍  ........ ഒരായിരം  കൗമാര കനവുകള്‍  നിറയുന്ന  ഈ ഇടനാഴിയിലൂടെ   യാത്ര  ചെയ്യുവാന്‍  .............ഈ കാലടികള്‍ ,   കാലം  മായ്ച്ചു കളയാത്ത പാദമുദ്രകള്‍  ആക്കുവാന്‍  ............
നീണ്ട ഗ്രീഷ്മകാലവും  , അതിനു മുന്‍പത്തെ  ശൈത്യകാലവും  മറികടന്ന്   കൂട നിറച്ചും  പൂക്കളുമായി  വസന്ത  കാലം  വരുന്നു  .നേര്‍ത്ത  സുഗന്ധവും   മനസ്സു നിറയെ ആഹ്ലാദവും  അതു നല്‍കുന്നു .
പുസ്തകങ്ങള്‍   എത്ര  വസന്ത  കാലം  നമുക്ക്  സമ്മാനിച്ചു.. അവ   ഇന്ന്   പഴമയുടെ  പട്ടികയിലേക്ക്   വലിച്ചെറിയപ്പെട്ടുവെങ്കിലും  , കമ്പ്യൂട്ടര്‍  ,  ഇ-പുസ്തകം  ,ബ്ലോഗുപേജുകള്‍    ആ  വസന്തകാലത്തിന്‍റെ വാതയാനങ്ങള്‍    തുറക്കുന്നു .  ഇ-ആഗോള  പുസ്തകലോകത്തേക്ക്    ഒരു   നേര്‍ത്ത  പുഷ്പകാലം   സമ്മാനിക്കുവാന്‍ ഞങ്ങളും ഒരുങ്ങുന്നു .അക്ഷരപൂക്കളാല്‍  ഈ  കൊച്ചു  കൂട്ടുകാര്‍  തീര്‍ക്കുന്ന വസന്തകാലം  ഗ്രഹാതുരത്വത്തിന്‍റെ,  ഒപ്പം  കൗമാരത്തിന്‍റെ  കുസൃതിയുടെ   നേര്‍ത്ത  മഞ്ഞുത്തുള്ളികളായിരിക്കും സമ്മാനിക്കുന്നത്  തീര്‍ച്ച  ....